NEWS

കൊച്ചിയിൽ കത്തിച്ചത് 500 കിലോ കഞ്ചാവ്; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപടി


കൊച്ചി ∙ കൊച്ചി നഗരത്തിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിടിച്ചെടുത്ത 587 കിലോ ഗ്രാം കഞ്ചാവ്, ഹൈബ്രി‍ഡ് കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ എന്നിവ ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിൽ കത്തിച്ചു നശിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായിരുന്നു ഇന്നു നടന്ന ലഹരി നശിപ്പിക്കലും. ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ ഇൻസിനറേറ്ററിലാണ് ലഹരി മരുന്നുകൾ നശിപ്പിച്ചത്. സാധാരണ കഞ്ചാവിന് പുറമേ ഹൈബ്രിഡ് കഞ്ചാവും കൂട്ടത്തിൽ ഉണ്ടായിരുന്നു. കഞ്ചാവിനും എംഡിഎംഎക്കും പുറമെ ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ, 77 ഗ്രാം ബ്രൗൺ ഷുഗർ, 143 ഗ്രാം നൈട്രാ സെപാം ടാബ്‍ലറ്റ് തുടങ്ങിയവയും കത്തിച്ചു നശിപ്പിച്ചു.


Fashion ⏭️

Back to top button