LIFESTYLE

ഇഷ്ടികഭിത്തിക്ക് പിന്നിൽ രഹസ്യമുറി; ടിൻ തുറന്നപ്പോൾ കിട്ടിയത് ലക്ഷങ്ങൾ


പ്രതീകാത്മക ചിത്രം

നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട്ടിൽ നിന്ന് ‘നിധി’ കണ്ടെത്തി ദമ്പതികൾ. യുകെയിലാണ് സംഭവം. വീടിന്റെ നിലവറയിലേക്കുള്ള പടിക്കെട്ടിന് താഴെയുണ്ടായിരുന്ന ഇഷ്ടികകൊണ്ട് അടച്ച ഭാഗം തുറന്നപ്പോഴാണ് ദമ്പതികൾ ഒരു പഴയ പെയിന്റ് ടിൻ കണ്ടെത്തിയത്. വർഷങ്ങളായി പൊടിയും അഴുക്കും പിടിച്ചിരുന്ന ടിൻ കണ്ടെത്തി മാസങ്ങൾക്കുശേഷമാണ് തുറന്നുനോക്കിയത്. അതിനുള്ളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കറൻസി നോട്ടുകളുടെ കെട്ടുകളായിരുന്നു ഉണ്ടായിരുന്നത്.

2020ലെ കൊവിഡ് കാലത്താണ് ഷെഫീൽഡിൽ താമസിക്കുന്ന 34കാരിയായ ലൂയിസയും ഭർത്താവ് ഡാനും 1900ന് മുമ്പ് നിർമിച്ച തങ്ങളുടെ പഴയ വീട് പരിശോധിച്ചത്. 1970കളിലെ പഴയ നോട്ടുകളാണ് അതിൽ ഉണ്ടായിരുന്നത്. ഇവയുടെ ആകെ മൂല്യം ആയിരം പൗണ്ടിലേറെ (1.27 ലക്ഷം രൂപ) ആണെന്നാണ് റിപ്പോർട്ട്.

ദമ്പതികൾ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച തുക കുടുംബത്തിന് വലിയ ആശ്വാസമായെന്നും തൊഴിലില്ലാത്ത കാലഘട്ടത്തിൽ കുടിശ്ശിക ബില്ലുകൾ തീർക്കാനും കുട്ടികൾക്ക് ചെറിയ സന്തോഷം സമ്മാനിക്കാനും ഇത് സഹായിച്ചെന്നും ലൂയിസ പറഞ്ഞു.

English Summary

A couple in Sheffield, UK, found over £1,000 in decades-old currency notes hidden in their century-old home. During an inspection in 2020, they discovered a paint tin filled with 1970s banknotes within a bricked-up section under the cellar stairs. The significant find was later shared on social media.
RELATED TOPICS: HIDDEN ROOM, CASH DISCOVERY, UK VIRAL NEWS, OLD CURRENCY NOTES, SECRET ROOM TREASURE


News ⏭️

Back to top button