NEWS
‘മുജ്തബ ഖമനയിയുടെ നില അതീവ ഗുരുതരം’; വാർത്ത പുറത്തുവിട്ട് ഇറാൻ മാധ്യമം

ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് വാർത്ത പുറത്തുവിട്ടത്. മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ ഇറാന്റെ ഭരണതലപ്പത്ത് സജീവമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയും വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസ് – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുജ്തബ ഖമനയിക്കും ഗുരുതരമായി പരുക്കേൽക്കുകയും മുഖത്തിന്റെ ആകൃതിക്ക് മാറ്റം വരികയും ചെയ്തിരുന്നു. തുടർന്ന് പിതാവിന്റെ സ്ഥാനത്തേക്ക് എത്തിയെങ്കിലും സുരക്ഷാ ഭീഷണികൾ കാരണം അദ്ദേഹം പൂർണമായും ഒളിവിൽ പോവുകയായിരുന്നു. അധികാരമേറ്റ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല.
Fashion ⏭️


