NEWS

‘പ്രതീക്ഷിച്ച ജനവിധി ലഭിച്ചില്ല’: ഉപതിരഞ്ഞെടുപ്പുകളിലെ തോൽവി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ


ന്യൂഡൽഹി ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിധി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബിഹാറിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പുർ മണ്ഡലത്തിലും മധ്യപ്രദേശിലെ ദതിയയിലും പരാജയപ്പെട്ടതിനെ കുറിച്ച് പാർട്ടി വിശദമായ അവലോകനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ‌മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച ഗുജറാത്തിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ നിതിൻ നബിൻ, അവിടുത്തെ പ്രവർത്തകരെയും ഭാരവാഹികളെയും വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.‘മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ബങ്കിപ്പുരിലും ദതിയയിലും ബിജെപിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇരു മണ്ഡലങ്ങളിലും ഞങ്ങൾക്ക് പ്രതീക്ഷിച്ച ജനവിധി ലഭിച്ചില്ല. ഈ രണ്ടു പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞങ്ങൾ അതീവ ഗൗരവത്തോടെ സമഗ്രമായ ആത്മപരിശോധന നടത്തും. ഊർജസ്വലതയോടും നിശ്ചയദാർഢ്യത്തോടും കൂടി ബിജെപി ജനങ്ങളിലേക്ക് തിരികെ എത്തുമെന്നും അവരുടെ വിശ്വാസം ആർജിക്കുന്നതിന് തുടർന്നും പ്രവർത്തിക്കും’ – നിതിൻ നബിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.


Fashion ⏭️

Back to top button