പി.എസ്.സി കായികക്ഷമതാ പരീക്ഷ മാറ്റി

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് , വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും .
പത്താം തരം പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം
ജൂലായ് 18 ലെ പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം), ആഗസ്റ്റ് 1-ന് നടത്തിയ (മൂന്നാം ഘട്ടം, നാലാം ഘട്ടം) പ്രാഥമിക പരീക്ഷാദിവസങ്ങളിൽ സർവകലാശാല പരീക്ഷ , അപകടം , അസുഖം, പ്രസവസംബന്ധമായ അസുഖം, വിവാഹം , മരണം തുടങ്ങിയ കാരണങ്ങളാലും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 1-ലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണവും പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് 22 ന് രാവിലെ 10.30 മുതൽ 12.05 വരെ നടക്കുന്ന പരീക്ഷയിൽ അവസരം നൽകും . രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിൽ നൽകണം. 7 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കു . ആഗസ്റ്റ് 3-ന് മുമ്പ് ലഭ്യമായ അപേക്ഷകൾ പരിഗണിക്കില്ല.


