NEWS

സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ


നാസിക്∙ സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൽഗാവിലെ ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് സംഭവം. 11 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കും യുവതിക്കും തമ്മിൽ പരസ്പരം പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു സംഘം. ഒരേ സമുദായത്തിൽപ്പെട്ടവരായതുകൊണ്ട് ഇരുകൂട്ടർക്കും തമ്മിൽ പരിചയമുണ്ടായിരുന്നു. സ്ത്രീയെ ഭീഷണിപ്പെടുത്തിയ പ്രതികളിൽ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റുള്ളവർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജൂൺ 25-ന് പ്രതികളിലൊരാൾ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നതായി മനസ്സിലാക്കിയതിനെത്തുടർന്ന് യുവതി തിങ്കളാഴ്ച ഫത്തേപൂർ പൊലീസിനെ സമീപിക്കുകയും പ്രതികൾക്കെതിരെ പരാതി നൽകുകയുമായിരുന്നു.


Source link

Back to top button