NEWS
‘വർഗ വഞ്ചനയാണ് ചെയ്തത്; ഓരോരുത്തർ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല’

തിരുവനന്തപുരം ∙ തെറ്റുതിരുത്തിയാൽ പാർട്ടി വിട്ടവരെ തിരിച്ചെടുക്കുമെന്ന എം.വി.ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗവഞ്ചനയാണ് അവർ ചെയ്തതെന്നും പാർട്ടിയെ ചതിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണെന്നും ഓരോരുത്തർ ഓരോ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘നേരത്തെ തന്നെ ഇതെല്ലാം ഞങ്ങൾ സ്വയം വിമർശനമായി കണ്ടതാണ്. ഓരോരുത്തർ അവിടെയും ഇവിടെയും ഇരുന്ന് ഓരോ ചാനലിലായി സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും തിരിച്ചെടുക്കുമല്ലോ. അതിലെന്താ സംശയം.
Source link


