NEWS

മുട്ടിൽ മരംമുറി കേസ്; ആവശ്യമായ രേഖകളില്ല, വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി

റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്.

English Summary

The Wayanad Muttil tree felling case saw the Forest Department’s charge sheet returned by the court. The Bathery Magistrate Court cited a lack of necessary documents submitted with the charge sheet, originally filed on September 17. Seven individuals, including the Augustine brothers, were named as accused in the case.

Read News ⏭️

Back to top button