NEWS
കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് 25 വർഷം; 2 വിവാഹവും കഴിച്ചു; 45 കിലോമീറ്റർ അകലെ പേരുപോലും മാറ്റാതെ താമസം

പാനൂർ ( കണ്ണൂർ) ∙ ബന്ധുക്കളും നാട്ടുകാരുമായി ബന്ധപ്പെടാതെ, പൊലീസിന്റെ കണ്ണുവെട്ടിച്ച് കാൽനൂറ്റാണ് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കതിരൂർ വേറ്റുമ്മലിലെ രതീഷ് കൊല്ലപ്പെട്ട കേസിലെ ഒൻപതാം പ്രതി കതിരൂർ ഹറാത്ത് ഹൗസിൽ സി.എച്ച്.അഷ്റഫാണ് (58) അറസ്റ്റിലായത്. കൊലപാതകം നടന്ന കതിരൂർ വേറ്റുമ്മലിൽനിന്നു 45 കിലോമീറ്റർ അകലെ കുറുമാത്തൂരിൽനിന്നാണു പ്രതി അറസ്റ്റിലായത്. 15 വർഷമായി ഈ മേഖലയിലാണു പ്രതി ഉണ്ടായിരുന്നത്. കേസിലെ മറ്റു പ്രതികൾ ഈ കാലയളവിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങി.കൊലപാതകശേഷം നാടുവിട്ട അഷ്റഫ് പേരും വിലാസവും മാറ്റി മൈസൂരു, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലിചെയ്തു. 15 വർഷംമുൻപ് കേരളത്തിലെത്തിയ പ്രതി പഴയ പേരിൽത്തന്നെ പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നിവിടങ്ങളിൽ തട്ടുകട നടത്തി. ഇതിനിടെ 2 വിവാഹവും കഴിച്ചു. പ്രതിയുടെ 25 വർഷം മുൻപത്തെ ഫോട്ടോയും വിലാസവുംവച്ച് പൊലീസ് നടത്തിയ സമർഥമായ അന്വേഷണമാണ് കുടുക്കിയത്. ചില സുഹൃത്തുക്കളിൽനിന്നു ലഭിച്ച സൂചനകൾ അന്വേഷണത്തിൽ വഴിത്തിരിവായി.
Fashion ⏭️


