NEWS
വീട്ടിൽ ആരുമില്ലാത്തപ്പോൾ, ബോധംകെട്ട് കുഴഞ്ഞുവീണു; പെൺമക്കൾ നൽകിയ ആ സമ്മാനം അച്ഛന്റെ ജീവൻ രക്ഷിച്ചു!

നമ്മുടെ ജീവിതം എളുപ്പമാക്കുകയെന്നത് മാത്രമല്ല, ചിലപ്പോൾ ജീവനും മരണത്തിനുമിടയി രക്ഷകനായി മാറുകയും ചെയ്യുകയാണ് സാങ്കേതിക വിദ്യ. പെട്ടെന്ന് ബോധംകെട്ട് വീഴുകയോ ഹൃദയാഘാതം, ശ്വാസതടസം പോലുള്ള അടിയന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സഹായത്തിനായി ഒരാളെ വിളിക്കാൻ പോലും കഴിയാതെ പോകുന്ന സാഹചര്യങ്ങൾ ഏറെയാണ്. ഇതാ ഇവിടെ അത്തരം ഒരു നിമിഷത്തിൽ ഒരു സുഹൃത്തിനെപ്പോലെ ഇടപെട്ടിരിക്കുകയാണ് കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് വാച്ച്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണ ഒരാളുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ചിലെ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനത്തിന് കഴിഞ്ഞ സംഭവം, സാങ്കേതികവിദ്യ എത്രത്തോളം ഇഴചേർന്നു കഴിഞ്ഞെന്നതിന്റെ ഉദാഹരണമായി മാറുകയാണ്.’എത്രനേരം അവിടെ വീണുകിടന്നുവെന്ന് അറിയില്ല. പെട്ടെന്ന് കണ്ണ് തുറന്നപ്പോൾ ഞാൻ നിലത്ത് കിടക്കുകയായിരുന്നു, ശരീരം മുഴുവൻ വിയർക്കുന്നുണ്ടായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്തുള്ള കസേരയിൽ പിടിച്ച് എങ്ങനെയോ ഇരുന്നപ്പോഴേക്കും ദൂരെ നിന്ന് ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടു.’ -:മുഹമ്മദ് ഇസ്‌ലാം
Fashion ⏭️


