NEWS
തറകെട്ടിയാൽ വീടാകുമോ?: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വീട് നിർമാണം തുടങ്ങിയവർ പ്രതിസന്ധിയിൽ

എരുമേലി ∙ കൃത്യമായി പണം ലഭിക്കാത്തതിനാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയിൽ വീട് നിർമാണം തുടങ്ങിയവർ പ്രതിസന്ധിയിൽ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വഴി വീട് ലഭിച്ചവർക്കാണ് ദുരവസ്ഥ. ഒരു വർഷത്തിൽ അധികമായി വാടക വീടുകളിലും ഷെഡുകളിലും കഴിയുകയാണിവർ. വാടക നൽകാൻ കഴിയാതെ വീട് ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയുണ്ട്.പഞ്ചായത്ത് 11–ാം വാർഡ് എഴുകുമൺ കാളിയാനിക്കൽ മേരിക്കുട്ടി ദേവസ്യ(84)യ്ക്ക് അനുവദിച്ച വീട് നിർമാണം മുടങ്ങിയിട്ട് മാസങ്ങളായി. വീട് ഭിത്തി നിർമാണം വരെ പൂർത്തിയാക്കി. വാർക്ക നടത്തണമെങ്കിൽ പണം ലഭിക്കണം. 8 മാസമായി നിർമാണം മുടങ്ങി. വീടിന്റെ കതകും ജനലും മഴയും വെയിലുമേറ്റ് നശിച്ചു. കമ്പികൾ തുരുമ്പിച്ച നിലയിലാണ്. ഭിത്തികൾ പായലുപിടിച്ചു. 4 ലക്ഷം രൂപയാണ് വീടിനു ലഭ്യമാക്കേണ്ടത്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സംയുക്തമായിട്ടാണു ഫണ്ട് ലഭ്യമാക്കുന്നത്.
Fashion ⏭️


