NEWS
മൊറോക്കോയിൽനിന്ന് സ്പെയിനിലേക്ക് അഭയാർഥി പ്രവാഹം; സംഘർഷം, 9 മരണം

മാഡ്രിഡ്∙ മൊറോക്കോയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ സ്പെയിനിലെ സെവൂട്ട നഗരത്തിലേക്കു കടന്നുകയറിയതിനെ തുടർന്ന് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ സ്പെയിന്‍ തീരുമാനിച്ചു. സെവൂട്ടയിലെ പ്രാദേശിക ഭരണകൂടം കൂടുതൽ സേനയെ വിന്യസിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഒൻപതു പേർ മരിച്ചു.മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടി യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളുടെ പ്രധാന പ്രവേശന കവാടമാണ് സ്പെയിൻ. കടൽമാർഗം എത്തുന്ന അഭയാർഥികളെ നിയമപരമായ നടപടിക്രമങ്ങളില്ലാതെ ഉടനടി തിരിച്ചയക്കുന്നതു തടഞ്ഞുകൊണ്ട് ഈ മാസം ആദ്യം സ്പാനിഷ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് അഭയാർഥികളുടെ കുത്തൊഴുക്കിനു കാരണമെന്ന് സെവൂട്ട അധികൃതർ ആരോപിക്കുന്നു.
Fashion ⏭️


