NEWS

വെറും ചേരയെന്ന് കരുതി, ജോലി തുടർന്നപ്പോൾ പത്തിവിടർത്തിയ മൂർഖൻ; ഹരിത കർമ്മസേനാംഗങ്ങൾ ഞെട്ടി

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: മാലിന്യങ്ങൾക്കൊപ്പം കടന്നുകൂടിയ മൂർഖൻ പാമ്പിനൊപ്പം ഹരിത കർമ്മസേനാംഗങ്ങൾ ജോലി ചെയ്തത് ഒരാഴ്ചയോളം. ചേരയാണെന്ന് കരുതിയാണ് ഹരിത സേനാംഗങ്ങൾ പാമ്പിനൊപ്പം ജോലി ചെയ്തത്. എന്നാൽ പിടികൂടിയപ്പോഴാണ് അത് ഒരു മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വടശേരിക്കര പഞ്ചായത്തിലാണ് സംഭവം.

കല്ലാറിന്റെ തീരത്ത് പ്ലാസ്റ്റിക്ക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്താണ് പാമ്പ് കടന്നുകൂടിയത്. പരിശോധിച്ചപ്പോൾ ഇത് ചേരയുടെ ഇനത്തിൽപ്പെട്ടതാണെന്ന് ആരോ സ്ഥിരീകരിച്ചു. ഇതോടെ ആരും പാമ്പിനെ ഭയക്കാതെ മാലിന്യം തരംതിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ പാമ്പ് പത്തി വിടർത്തി നിന്നതോടെയാണ് എല്ലാവരും ഞെട്ടിയത്.

മൂർഖനാണെന്ന് ഉറപ്പിച്ചതോടെ അതിനെ പിടിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഇപ്പോൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഹരിത കർമ്മസേനാംഗങ്ങൾ. ഉതിമൂട് പന്തളംമുക്ക് വേങ്ങമൂട്ടിൽ മാത്തുക്കുട്ടിയാണ് ഈ പാമ്പിനെ പിടിച്ചത്.

English Summary

Haritha Karma Sena members in Vadasserikkara Panchayat, Pathanamthitta, unknowingly worked alongside a cobra for a week while sorting plastic waste. Initially mistaking it for a harmless rat snake, the workers were shocked when the reptile spread its hood. A local snake catcher was called to safely remove the cobra, bringing significant relief to the Haritha Karma Sena team.
RELATED TOPICS: COBRA SNAKE, HARITHA KARMA SENA, SNAKE RESCUE KERALA, MOORKHAN PAAMBU, HARITHA KARMASENA KERALA

Read News ⏭️

Back to top button