നസ്ലിൻ- മധു സി നാരായണൻ ചിത്രം ഫോർട്ട് കൊച്ചിയിൽ

നസ്ലിൻ, മധു സി. നാരായണൻ
നസ്ലിൻ നായകനായി മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് താരങ്ങൾ.കുമ്പളങ്ങി നൈറ്റ്സിനുശേഷം മധു സി. നാരായണന്റെ രണ്ടാമത്തെ ചിത്രം ആണിത്.അനന്തു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ.അനന്തുവും മധു സി. നാരായണന്റെ സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം കാർത്തിക് വിജയ് നിർവഹിക്കുന്നു. കഥ കെ.ആർ. സുനിൽ, ശ്യാം പുഷ്കരൻ, മുഹ്സിൻ പരാരി എന്നിവരാണ് തിരക്കഥ.
2019 ൽ റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി മധു സി. നാരായണൻ അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘അതിരടി’ക്ക് ശേഷം അനന്തു എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പക്കർ ഒരുക്കുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’, നിവിൻ പോളി നായകനായി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നവിയാണ് ഡോ.അനന്തു എന്റർടെയ്ൻമെന്റ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Business ⏭️


