NEWS

റഷ്യ–യുക്രെയ്ൻ യുദ്ധം: ട്രംപിന്റെ നീക്കം പാളി, ഇടപെടാമെന്ന് മോദിയും ഷിയും; പ്രതികരിച്ച് പുട്ടിൻ


ന്യൂഡൽഹി∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ‍ സമാധാന ചർച്ചകൾക്ക് തുടക്കമിടാൻ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതിനെ സ്വാഗതം ചെയ്തതായി റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിൽ സമാധാന കരാറിലെത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിനായി റഷ്യ ഒരുങ്ങുന്ന സമയത്താണ് പുതിയ സമാധാന ചർച്ചാ നീക്കങ്ങൾ. റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്ന് ഇന്ത്യ നേരത്തെയും ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചിരുന്നു.


Fashion ⏭️

Back to top button