NEWS

വിപണി വിലയിൽ‍ 20 രൂപ വരെ കുറച്ച് വിൽപന; ഫോണിലൂടെ സമാന്തര ലോട്ടറി തട്ടിപ്പ്, ഒരാൾ പിടിയിൽ


കാഞ്ഞിരപ്പള്ളി ∙ മൊബൈൽ ഫോൺ മുഖാന്തരം സമാന്തര ലോട്ടറി നടത്തി തട്ടിപ്പു നടത്തി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇരവിമംഗലം ടോം ബേബിയെ ( 46 ) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 297 (1), ലോട്ടറീസ് റെഗുലേഷൻ ആക്ട് 7 (3) പ്രകാരവും പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചതായാണ് സൂചന.ഉപഭോക്താവിനു പേപ്പറിൽ എഴുതിയോ, വാട്സാപ്പിലൂടെയോ, ടെക്സ്റ്റ് മെസേജിലൂടെയോ നാലക്ക നമ്പർ നൽകാം. ഈ നമ്പറിൽ അവസാനിക്കുന്ന എത്ര ടിക്കറ്റ് വേണമെങ്കിലും പണം അടച്ചു ബുക്ക് ചെയ്യാം. അന്നു നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോൾ ഈ നാലക്ക നമ്പറിറു സമ്മാനമുണ്ടെങ്കിൽ അതനുസരിച്ചു ഉപഭോക്താവ് ബുക്ക് ചെയ്ത ടിക്കറ്റിന് അനുസൃതമായ തുക കൃത്യമായി ഗൂഗിൾ പേ വഴിയോ നേരിട്ടോ നൽകും. ഇങ്ങനെയാണ് സമാന്തര ലോട്ടറിയുടെ നടത്തിപ്പ് രീതിയെന്നാണ് പൊലീസ് പറയുന്നത്.


Fashion ⏭️

Back to top button