NEWS
സിനഗോഗിന് തീയിട്ടതിനു പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ്? ‘ഐ വാണ്ട് ടു മേക് മണി’യെന്ന് എബിൻ; ട്രയൽ മൂന്നിടത്ത്

കോട്ടയം ∙ എറണാകുളം കാവുംഭാഗം സിനഗോഗിന് എബിൻ ബി. പോൾ തീയിട്ടത് രാജ്യാന്തര ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തിൽ. എബിൻ പോൾ ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് തേടുന്ന ‘ബോസ്’ സംഘാംഗമെന്ന് സംശയം. ‘ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ് ഓഫീഷ്യൽ’ എന്നു തുടങ്ങി നിരവധി ഗ്രൂപ്പുകൾ ടെലിഗ്രാം സൈറ്റിലുണ്ട്. മുംബൈയിൽ ടൈഗർ ഷ്റോഫിനെ വെടി വച്ചതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു.ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റെ നിർദേശത്തിലാണ് സിനഗോഗിന് തീയിട്ടതെന്ന സംശയം അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ തന്നെ എബിൻ പോളിന് നിർദേശം ലഭിച്ച ടെലിഗ്രാം അക്കൗണ്ട് ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിന്റേതാണോ എന്ന് ഉറപ്പിക്കാനുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാനുള്ള പ്രധാന കാരണങ്ങളിലൊന്നും രാജ്യാന്തര ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലാണ്. ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ് ആണെങ്കിൽ എന്തിന് ചെയ്തു എന്ന ചോദ്യവും ഉയരുന്നു.തുടർന്നാണ് സിനഗോഗിന് തീയിടാനുള്ള നിർദേശം മറ്റൊരു ടെലിഗ്രാം അക്കൗണ്ടിൽ നിന്ന് എബിന് ലഭിച്ചത്. എന്നാൽ സിനഗോഗിനാണ് തീയിടുന്നതെന്ന് ചാറ്റിൽ നിർദേശം ഇല്ലായിരുന്നു. കൊച്ചിൻ ബ്ലോസംസ് നഴ്സറി എന്നു മാത്രമാണ് തീയിടൽ നടത്തേണ്ട സ്ഥലത്തെക്കുറിച്ച് പരാമർശിച്ചിരുന്നത്. തുടർന്ന് എബിൻ തീയിട്ട ശേഷം ദൃശ്യങ്ങൾ ബോസിന് അയച്ചു കൊടുത്തു. രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് ചാറ്റുകൾ നടത്തിയതെങ്കിലും രണ്ടും ബോസിന്റേതു തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്തിനാണ് ഇത്തരം ആക്രമണങ്ങൾ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘എനിക്ക് പണമുണ്ടാക്കണം’ എന്നാണ് എബിൻ ബി. പോൾ മറുപടി നൽകിയത്. വീട്ടിൽ മുറിയിൽ അടച്ചിട്ടിരുന്നു ചെയ്യുന്നതെന്താണെന്ന് വീട്ടുകാർക്കും അറിയില്ല. എബിന് കൂട്ടുകാർ ആരും തന്നെയില്ല. മാതാപിതാക്കൾ പലപ്പോഴായി പണം നൽകുന്നതാണ് വരുമാനം. അതിനിടയിലാണ് ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായതും തീയിടൽ പരമ്പര നടത്തിയതും.
Fashion ⏭️




