NEWS

കൊല്ലത്തെ യുവാവിന്റെ മരണം; കസ്റ്റഡി മർദ്ദനത്തിന് തെളിവില്ല, ശരീരത്തിൽ പാടുകളില്ലെന്ന് പൊലീസ്

സിയാദ്

കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്. മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരി​ച്ചത്. അയൽവാസി​യായ 13കാരനെ കാണാനി​ല്ലെന്ന പരാതി​യെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

കസ്റ്റഡിയിൽ നിന്ന് വിട്ടതിനുശേഷവും സിയാദിന് മർദ്ദമേറ്റതായി സംശയമുണ്ട്. മറ്റൊരാളുടെ മർദ്ദനമേറ്റോയെന്നും പൊലീസ് പരിശോധിക്കും.പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക നി​ഗമന പ്രകാരം സിയാദിന് ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസ് ജീപ്പിലും സ്റ്റേഷനിലും വച്ച് മർദ്ദി​ച്ചതായി​ സി​യാദ് വെളിപ്പെടുത്തിയിരുന്നു. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടിയെന്നും നട്ടെല്ലിന് ക്ഷതം സംഭവിച്ചതായും കുടുംബം പരാതി​യി​ൽ പറയുന്നു. രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ജൂൺ 16ന് രാത്രിയിലാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയെ പിന്നീട് കണ്ടെത്തുകയും സിയാദിന് ബന്ധമില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ 17ന് പുലർച്ചെ വിട്ടയച്ചിരുന്നു.

English Summary

Police said there is no evidence of custodial assault in the death of 36-year-old Siyad, claiming his body showed no signs of beating. However, the complainant alleged a police officer assaulted him in a police vehicle. The state government has sought a report, and the Crime Branch has taken over the investigation.
RELATED TOPICS: KUNDARA CUSTODY DEATH, KOLLAM POLICE, SIYAD DEATH, കുണ്ടറ കസ്റ്റഡി മരണം, KUNDARA POLICE CASE

Read News ⏭️

Back to top button