NEWS

വൈദ്യുതിയില്ല, പരാതി പറയാൻ വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി; ജീവനക്കാരനെതിരെ അന്വേഷണം


തിരുവനന്തപുരം ∙ പരാതി പറയാൻ കെഎസ്ഇബി നൽകിയത് മന്ത്രിയുടെ നമ്പർ. കഴിഞ്ഞ ദിവസം വൈദ്യുതി മുടക്കമുണ്ടായതിനെ തുടർന്നു പരാതി പറയാൻ വിളിച്ച ഉപയോക്താവിന് സെക്‌ഷൻ ഓഫിസിൽ നിന്നു നൽകിയത് തന്റെ നമ്പർ ആയിരുന്നെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപയോക്താവുമായി സംസാരിച്ചു കാര്യങ്ങൾ വിശദമാക്കി. ഇങ്ങനെ നമ്പർ നൽകിയ സെക്‌ഷൻ ഓഫിസിലെ ജീവനക്കാരനെപ്പറ്റി അന്വേഷിക്കാൻ കെഎസ്ഇബി സിഎംഡിക്കു നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.ഓരോ ഫീഡറിനു കീഴിലും എപ്പോൾ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് ഇന്നു മുതൽ ഉപയോക്താക്കൾക്കു മുൻകൂട്ടി അറിയിപ്പു നൽകാൻ നിർദേശം നൽകി. യൂണിറ്റിന് 16 രൂപ വരെ നൽകാൻ തയാറായെങ്കിലും വൈദ്യുതി കിട്ടാനില്ല. രാജ്യത്താകെ ഇപ്പോൾ പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് 5200 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത ഉയരുമ്പോൾ 900 മെഗാവാട്ടിന്റെ കുറവാണുണ്ടാകുന്നത്.


Fashion ⏭️

Back to top button