‘ഫോണുമില്ല ടിവിയുമില്ല, 12 ഭാഷകൾ സംസാരിക്കും’: അസിൻ മകൾ അരിനെ വളർത്തുന്നത് ഇങ്ങനെ

അസിൻ ഭർത്താവ് രാഹുൽ ശർമ്മ. മകൾ അരിൻ
ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടിമാരിലൊരാളിയിരുന്നു അസിൻ. മലയാളിയായ താരം തമിഴ്, തെലുങ്ക് സിനിമകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു. പിന്നീട് 2016ൽ പ്രമുഖ വ്യവസായിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ രാഹുൽ ശർമ്മയെ വിവാഹം കഴിച്ചതോടെയാണ് അസിൻ സിനിമാരംഗത്തുനിന്ന് പിന്മാറിയത്.
തുടർന്ന് 2017 ഒക്ടോബറിലാണ് ഇരുവർക്കും അരിൻ ജനിക്കുന്നത്. ഇപ്പോഴിതാ മകളെ വളർത്തുന്നതിലെ അസിൻ്റെ ശ്രദ്ധയെക്കുറിച്ചും തന്റെ ജീവിതത്തിൽ അസിൻ വഹിക്കുന്ന പങ്കിനെക്കുറിച്ചും രാഹുൽ ശർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അസിനാണ് തനിക്ക് എല്ലാമെന്നാണ് രാഹുൽ പറയുന്നത്. തന്റെ ശക്തിയാണ്, എന്തുസംഭവിച്ചാലും വിഷമിക്കണ്ട മുന്നോട്ടുപോകൂ എന്ന് പറയുന്നത് അസിനാണെന്നും അദ്ദേഹം പറയുന്നു. എന്നെ പൂർണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അവൾ. അത്തരത്തിലുള്ളവർ നിങ്ങളുടെ ചുറ്റുമുണ്ടെങ്കിൽ ജീവിതം വളരെ എളുപ്പമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഞങ്ങൾക്ക് സുന്ദരിയായ ഒരു മകളുണ്ട്. അവൾക്ക് ഇപ്പോൾ ഏഴ് വയസ് തികയുന്നതേയുള്ളൂ (ഇന്ന് ഒൻപത് വയസ്). എന്നാൽ കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പെടെ പന്ത്രണ്ടിലധികം ഭാഷകൾ അവൾക്ക് ഈ പ്രായത്തിൽ തന്നെ സംസാരിക്കാനും മനസിലാക്കാനും സാധിക്കും. എനിക്ക് രണ്ട് ഭാഷകൾപോലും കൃത്യമായി സംസാരിക്കാൻ പാടാണ്. ഇംഗ്ലീഷും ഹിന്ദിയും മാത്രമെ അറിയൂ’- രാഹുൽ ശർമ്മ പറഞ്ഞു.
മകളെ ഡിജിറ്റൽ ലോകത്തുനിന്ന് പൂർണമായും അകറ്റിനിർത്തിയാണ് അസിൻ വളർത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘അരിന് ഇതുവരെ മൊബൈൽ ഫോൺ നൽകുകയോ ടിവി കാണിക്കുകയോ ചെയ്തിട്ടില്ല. വീട്ടിൽ നിറെ പുസ്തകങ്ങളാണ്. അവർ പഠിക്കുന്ന സ്കൂളിലുള്ളതിനേക്കാൾ പുസ്തകങ്ങൾ വീട്ടിലുണ്ടാകും. പഠിക്കുന്ന ക്ലാസിലെ മാത്രമല്ല അടുത്ത ക്ലാസിലെ പുസ്തകങ്ങളും വീട്ടിലുണ്ട്. ഇതിന്റെയെല്ലാം മുഴുവൻ ക്രെഡിറ്റും അസിനാണ്’- അദ്ദേഹം വ്യക്തമാക്കി.
2015ൽ പുറത്തിറങ്ങിയ ‘ഓൾ ഈസ് വെൽ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് അസിൻ അവസാനമായി അഭിനയിച്ചത്. തുടർന്ന് വിവാഹത്തോടെ സിനിമാ ലോകത്തോട് വിടപറഞ്ഞ താരം ഇപ്പോൾ പൂർണമായും കുടുംബജീവിതത്തലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
English Summary
Businessman Rahul Sharma recently praised former actress Asin in an interview, crediting her for their daughter Arin’s remarkable development. Sharma noted Asin’s dedication to keeping nine-year-old Arin away from digital devices, fostering a love for books instead. Arin reportedly speaks over twelve languages, a testament to Asin’s unique parenting approach.
RELATED TOPICS: ACTRESS ASIN, ASIN PARENTING, RAHUL SHARMMA ASIN, ASIN FAMILY NEWS, ASIN FAUGHTER SPEAKS 12 LANGUAGES
Business ⏭️




