NEWS

കോഴിക്കോട് നിയന്ത്രണം വിട്ട് മതിലിലിടിച്ച കാറിന് തീപിടിച്ചു; ഒരാൾ മരിച്ചു

തീപിടിച്ച കാർ

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ചേവായൂർ സ്വദേശിയായ സുധാകരനാണ് മരിച്ചത്. കോഴിക്കോട് ചേവായൂരിന് സമീപം മഠത്തിൽ മുക്കിൽ പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

കാർ മതിലിൽ ഇടിച്ചതിനുപിന്നാലെ സുധാകരൻ വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചെങ്കിലും കാറിൽനിന്ന് മൃതദേഹം മാറ്റാൻ കഴിഞ്ഞിട്ടില്ല. കാ‌ർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

English Summary

A man identified as Sudhakaran died after his car crashed into a wall and caught fire near Chevayur, Kozhikode, around 4:30 a.m. Firefighters extinguished the blaze, and officials are working to retrieve his body from the vehicle.

Read News ⏭️

Back to top button