NEWS

കാറിൽ ഇടിച്ച് നിർത്താതെ പോയത് ചോദ്യം ചെയ്തു; കൊട്ടാരക്കരയിൽ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം


കൊല്ലം∙ കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചെന്ന് പരാതി. ഓയൂർ സ്വദേശികളായ ശ്രീനാഥ്, രമ്യ, ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവർക്കാണ് മർദനമേറ്റത്. മൂവരും ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അക്രമി സംഘം സഞ്ചരിച്ച വാഹനം എതിർ ദിശയിൽ നിന്ന് വന്ന ശ്രീനാഥും രമ്യയും സുഹൃത്തും സഞ്ചരിച്ച കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയി. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെ സംഘം മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ മൂവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ ഏൽപിച്ചു. സംഘം മദ്യ ലഹരിയിൽ ആയിരുന്നെന്ന് മർദനമേറ്റവർ പൊലീസിൽ മൊഴി നൽകി.


Fashion ⏭️

Back to top button