BUSINESS

ബിസിനസ് തുടങ്ങാം, വിജയിപ്പിക്കാം; മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 29ന് കൊച്ചിയിൽ


ബിസിനസ് സംരംഭകർക്ക് പുതിയ ദിശാബോധം നൽകുന്ന പ്ലാറ്റ്ഫോമായ കേരള സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഈ മാസം 29 നു കൊച്ചിയിൽ നടക്കും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച മലയാളി സംരംഭകർ വിജയഗാഥയും അതിനു കാരണമായ ബിസിനസ് തന്ത്രങ്ങളും പങ്കുവെയ്ക്കാനെത്തും. കൊച്ചി ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മിറ്റിൽ വിവിധ വിഷയങ്ങളെ കുറിച്ച് 15 വിദഗ്ധർ സംസാരിക്കും.സ്റ്റാർട്ടപ്പുകൾക്ക് എയ്ഞ്ചൽ ഫണ്ടിങ് എങ്ങനെ കണ്ടെത്താം, ആഗോള വിപണിയിലെ പുതിയ സാധ്യതകൾ എന്തെല്ലാം, മത്സരത്തെ അതിജീവിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ പ്രധാന ആകർഷണമാണ്. ചെറുസംരംഭങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ സഹായിക്കുന്ന നോൺ ബാങ്കിങ് സ്ഥാപനങ്ങളുടെ വ്യത്യസ്ത പദ്ധതികളെ കുറിച്ചും അടുത്തറിയാം. നെക്സ്റ്റ് ജനറേഷൻ ബിസിനസുകളെ കുറിച്ച് പ്രത്യേക സെഷൻ ഉണ്ടാവും. പ്രമുഖരായ സംരംഭകർ, വ്യവസായമേഖലയിലെ ഉന്നതോദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് തുടങ്ങി വിജയം കൈവരിച്ച ന്യൂജൻ സംരംഭകർ, സംരംഭകർക്ക് പിന്തുണ നൽകുന്ന പ്രഫഷണലുകൾ എന്നിവരെല്ലാം സമ്മിറ്റിൽ ഒത്തുചേരും.നിക്ഷേപരംഗത്ത് ദേശീയ തലത്തിൽ ശ്രദ്ധേയനായ സൗരഭ് മുഖർജി, കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ, നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ എന്നിവർ സമ്മിറ്റിൽ പങ്കെടുക്കും. അഗാപ്പെ ഡൈഗ്നോസ്റ്റിക്സ് എം.ഡി. തോമസ് ജോൺ, ഇന്ത്യയിലെ പ്രമുഖ ട്രില്ലർ നിർമാതാക്കളായ വിഎസ്ടി ടില്ലേഴ്സിന്റെ സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി തുടങ്ങിയവർ സ്വന്തം അനുഭവവും അറിവുകളും പങ്കുവയ്ക്കും.സ്റ്റാർട്ടപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളി സംരംഭകരും ഇത്തവണ സമ്മിറ്റിൽ പങ്കാളികളാകും. ഇ–സ്കൂട്ടർ കമ്പനിയായ റിവർ മൊബിലിറ്റിയുടെ സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു, കിങ്സ് മറൈൻ പ്രൊഡക്ട്സ് വൈസ് പ്രസിഡന്റ് ജോർഡൻ വർഗീസ്, ഫൈബർ വേൾഡ് സിഇഒ നീന റോബി, ഹീൽ എന്റർപ്രൈസസ് സ്ഥാപകനും എയ്ഞ്ചൽ നിക്ഷേപകനമായ രാഹുൽ മാമ്മൻ ഏബ്രഹാം, ഫെമി സേഫ് കോ ഫൗണ്ടർ നൗറീൻ അയിഷ, ക്രാവിന്റെ സ്ഥാപകൻ റമീസ് അലി തുടങ്ങി സംരംഭകരുടെ നിരതന്നെ സമ്മിറ്റിലുണ്ടാകും.പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെ‍ഡ് ആണ് സമ്മിറ്റിന്റെ മുഖ്യ സ്പോൺസർ. ധനകാര്യ സേവനദാതാക്കളായ സുപ്ര പസിഫിക് പവേർഡ് ബൈ സ്പോൺസറും ഹോംസ് ഇക്വിറ്റീസ് അസോഷ്യേറ്റ് സ്പോൺസറുമാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഏർലി ബേർഡ് ഓഫറോടെ ‍quickerala.com വഴിയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാം. ബിസിനസിനോട് താൽപര്യമുള്ള വിദ്യാർഥികൾക്ക് പ്രത്യേക നിരക്കിൽ സീറ്റുകൾ ലഭ്യമാക്കും. Link to Register  –  https://www.quickerala.com/nc/events/malayala-manorama-sampadyam-kerala-business-summit/161 വിശദവിവരങ്ങൾക്ക് ഫോൺ: 7356606923


Travel ⏭️

Back to top button