മുഖം മാറിയതോടെ ദിലീപിന്റെ ഭാവമായി; വില്ലൻ ലുക്കിൽ തീപ്പൊരിയായി സുരാജ്, വീഡിയോ പുറത്ത്

അണിയറപ്രവർകർ പുറത്തുവിട്ട സുരാജ് വെഞ്ഞാറമ്മൂടിന്റെ മേക്കപ് ദൃശ്യങ്ങൾ
സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി നെൽസൺ ദീലീപ്കുമാർ അണിയിച്ചൊരുക്കിയ ‘ജയിലർ2’ തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ മലയാളികൾക്ക് അഭിമാനമാവുകയാണ് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ചിത്രത്തിൽ ദിലീപ് എന്ന വില്ലൻ കഥാപാത്രമായെത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. അതിനിടയിൽ ചിത്രത്തിലെ താരത്തിന്റെ പ്രോസ്തെറ്റിക് ലുക്ക് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
പ്രമുഖ സ്പെഷ്യൽ എഫക്ട് സ്റ്റുഡിയോയായ ആകാർ എഫക്ട്സ് സ്റ്റുഡിയോസാണ് താരത്തിന്റെ മേക്കപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മണിക്കൂറുകൾ നീളുന്ന സുരാജിന്റെ മേക്കോവർ വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ‘ഓരോ വില്ലനെയും ആരാധകർക്കിടയിൽ അവിസ്ക്കുമരണീയനാക്കുന്ന ഒരു ലുക്കുണ്ട്. ജയിലർ 2’വിലെ ദിലീപ് എന്ന കഥാപാത്രത്തിനായി ഞങ്ങൾ ചെയ്ത പ്രോസ്തെറ്റിക് വർക്ക്’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റുഡിയോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കോമഡി റോളുകളും സീരിയസ് റോളുകളും അനായാസമികവോടെ കൈകാര്യം ചെയ്യുന്ന താരം ജയിലർ 2 വിലെ വില്ലൻ വേഷവും ഗംഭീരമാക്കിയിട്ടുണ്ട്. കഥാപാത്രത്തിന്റെ ക്രൂരതയും ഗൗരവവും പൂർണമായും ഉൾക്കൊണ്ടുള്ള അഭിനയമാണ് സുരാജ് കാഴ്ചവയ്ക്കുന്നത്. ഭയാനകമായ ഭാവങ്ങൾ രൂപപ്പെടുത്താൻ പ്രോസ്തെറ്റിക് മേക്കപ്പിലൂടെ നടത്തിയ ഭാവമാറ്റത്തിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ‘ജയിലർ2’വിൽ രജനീകാന്തിനൊപ്പം എസ് ജെ സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻ ലാലും ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിട്ടുണ്ട്.
Business ⏭️




