NEWS

ഏക മകളെ തനിച്ചാക്കി രേഷ്മ മടങ്ങി; വയനാട് സ്വദേശി യുകെയിൽ അന്തരിച്ചു, കണ്ണീരോടെ മലയാളികൾ


ലിവർപൂൾ/വയനാട്∙ പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടെ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്.ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിൽ തുടരവേ കടുത്ത തലവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് reshma.nair എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്)


Fashion ⏭️

Back to top button