NEWS

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്

കാലവർഷം ശക്തിപ്രാപിച്ചിരിക്കെ കോട്ടയത്ത് പെയ്ത കനത്ത മഴയിൽ നിന്നുള്ള കാഴ്ച (ഫോട്ടോ: സെബിൻ ജോർജ്)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തലസ്ഥാനത്തടക്കം പല ജില്ലകളിലും രാവിലെ കനത്ത മഴ ലഭിച്ചു. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary

Monsoon rains have intensified across Kerala, bringing heavy downpours to Thiruvananthapuram and multiple districts. The Meteorological Department forecasts isolated thunderstorms and strong winds, up to 40 kmph, for nine districts, including Kottayam, Kollam, and Palakkad, in the coming hours.

Read News ⏭️

Back to top button