കട്ടയ്ക്ക് നിന്ന് പൊളിച്ചടിക്കി സൂര്യയും മമിതയും

11 മില്യൺ കാഴ്ചക്കാരുമായി
വിശ്വനാഥ് ആൻഡ് സൺസ്
വെഡിംഗ് സോംഗ്
സൂര്യ. മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിലെ സെക്കന്റ് സിംഗിൾ വെഡിംഗ് സോംഗിന് 11 മില്യൺ കാഴ്ചക്കാർ. മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത ഗാനം ട്രെന്റിംഗ് ആണ്. സൂര്യ ആലപിച്ചതാണ് ഗാനം. കളർഫുള്ളായ ഗാനരംഗത്ത് ഡാൻസ് നമ്പരുമായി ആടിപാടുകയാണ് സൂര്യയും മമിതയും. ഇതാദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്.നടനും സംവിധായകനുമായ യുവതാരം കെൻ കരുണാസ് ആണ് വെഡിംഗ് സോംഗിന്ന് വരികൾ രചിച്ചത്.
ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. കേരളത്തിൽ ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണം. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചതാണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, , പി.ആർ.ഒ- ശബരി
Business ⏭️


