NEWS

പിഎസ്‌സി അംഗങ്ങളുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കണം; നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിന് ശുപാർശ

പിഎസ്‌സി ആസ്ഥാനം

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിലുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ. നിലവിൽ പിഎസ്‌സി അംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തണമെന്നും ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് വേണമെന്നും അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്. കൂടാതെ, പിഎസ്‌സിയിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നും പൊതുപ്രവർത്തകരെ അംഗങ്ങളാക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ, പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരിക്കുകയാണ്. കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം ശുപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി ഗവർണർ സ്വീകരിക്കുന്നത്. ചെയർമാൻ അടക്കം പിഎസ്‌സിയിലെ മുഴുവൻ അംഗങ്ങളെയും പുറത്താക്കണമെന്നാണ് ശുപാർശയിലുള്ളത്.

English Summary

The Kerala government has been advised to amend PSC member appointment rules by making a degree the minimum educational qualification. The report also recommends a dedicated interview board, verification of candidates’ qualifications and experience, and limits on membership. Separately, former Governor Rajendra Arlekar reportedly recommended the removal of the PSC chairman and all members to the President.
RELATED TOPICS: KERALA PSC QUALIFICATION RULES, KERALA PSC MEMBERS RECRUITMENT, PSC DEGREE QUALIFICATION KERALA, KERALA PSC CHAIRMAN REMOVAL, KERALA PSC LATEST NEWS

Read News ⏭️

Back to top button