NEWS

സ്വർണവിലയിൽ ‘ഹോർ‍മുസ് കുതിപ്പ്’, 1280 രൂപയുടെ വർധന, വില ഇനിയും കൂടും? വില്ലനാകാൻ യുഎസ് തൊഴിൽക്കണക്ക്


കുറച്ചു ദിവസത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയിലെത്തി. പവൻ വില 1280 രൂപ കയറി 1,06,880 രൂപയുമായി. ഈ മാസം ഇതാദ്യമാണ് കേരളത്തിൽ വില വർധിക്കുന്നത്. ഇറാനും യുഎസും തമ്മിൽ സമാധാന കരാറിലെത്തുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് കേരളത്തിലും വില മാറ്റം. ഹോർമുസ് തുറക്കാനും 60 ദിവസത്തെ വെടിനിർത്തൽ കരാറിലെത്താനും യുഎസും ഇറാനും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു. പിന്നാലെ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിലും താഴെയെത്തി. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തുന്നത് എണ്ണവില ഇടിക്കാനും പണപ്പെരുപ്പ ഭീഷണി കുറയ്ക്കാനും കാരണമാകും. ഇത് സ്വർണവില ഉയരാൻ വഴിയൊരുക്കുന്ന സാഹചര്യമാണ്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Fashion ⏭️

Back to top button