NEWS

വൈദ്യുതി നിയന്ത്രണം: ഇടപെട്ട് മുഖ്യമന്ത്രി


തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.‍ഡി.സതീശൻ. പവർ എക്സ്ചേഞ്ചിലൂടെ കൂടുതൽ സ്ഥലങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാനാണു ശ്രമം. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. ഇന്നു രാത്രിയോടെ വൈദ്യുതിക്ഷാമത്തിനു പരിഹാരമുണ്ടാക്കാനാണു ശ്രമം. ഇതിനിടെ, ഇന്നലെ 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെ ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി നിയന്ത്രണം ഒഴിവായി.വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.


Fashion ⏭️

Back to top button