NEWS
ഇൻഡിഗോ കണ്ണൂർ– ഫുജൈറ സർവീസ്; ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ കണ്ണൂർ– ഫുജൈറ സർവീസ് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഇൻഡിഗോ കണ്ണൂരിനും ഫുജൈറയ്ക്കും ഇടയിൽ പ്രതിദിന സർവീസ് ആയിരിക്കും നടത്തുക.എല്ലാ ദിവസവും രാത്രി 9.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.30ന് വിമാനം ഫുജൈറയിൽ എത്തും. തിരിച്ച് വെളുപ്പിന് 4.05ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.15ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് പുനരാരംഭിക്കുന്ന ഇൻഡിഗോ വിമാന സർവീസിന്റെ സമയക്രമം.
Fashion ⏭️


