CINEMA

ആ നാൽവർ സംഘത്തിന്റെ പാതിരാ കുറുക്കൻ ഫസ്റ്റ് ലുക്ക്

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പാതിരാ കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വരുന്ന നാലുപേർ അപ്രതീക്ഷിതമായി വലിയ പ്രതിസന്ധിയിൽ ചെന്നുപെടുന്നതും, തുടർന്ന് അവരുടെ അതിജീവനം നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ സെപ്തംബറിൽ പ്രദർശനത്തിനെത്തും. ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരോടൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സായ അശ്വിത-അശ്വിജ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന : സുനിൽ കർമ്മ, നിഖിൽ ജിനൻ, ​ഛായാഗ്രഹണം സെൽവകുമാർ എസ് നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദർ. എഡിറ്റർ- അതുൽ വിജയ്,

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് ആണ് നിർമ്മാണം. പി. ആർ. ഒ -എ .എസ്. ദിനേശ്,മനു ശിവൻ.


Business ⏭️

Back to top button