NEWS
‘സമ്മതമില്ലാതെ ചുംബനം, ദൃശ്യം ഭർത്താവിനയച്ചപ്പോൾ പക’; യുവതിക്കെതിരെ കുറിപ്പെഴുതി ഐപിഎസ് ട്രെയിനിയുടെ ആത്മഹത്യാശ്രമം

ഹൈദരാബാദ്∙ പീഡന ആരോപണം ഉന്നയിക്കപ്പെട്ടതിൽ മനം നൊന്ത് ഐപിഎസ് ട്രെയിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. സഹപ്രവർത്തകയായ മറ്റൊരു ട്രെയിനി ഓഫിസർ പീഡന ആരോപണം ഉന്നയിച്ചതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം. സർദാർ വല്ലഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിലെ ഐപിഎസ് പ്രബേഷണർ ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരത്തിലെ സുഹൃത്തിന്റെ വീട്ടിൽവച്ച് ഐപിഎസ് ട്രെയിനി വിഷം കഴിച്ചതായാണ് വിവരം. ഇയാൾക്കെതിരെ സഹപ്രവർത്തകയായ ഐപിഎസ് പ്രബേഷണർ നൽകിയ പരാതിക്കു പിന്നാലെയാണ് സംഭവം. പിന്തുടരുക, ആക്രമിക്കുക, ക്രിമിനൽ സ്വഭാവത്തോടെ ഭീഷണിപ്പെടുത്തുക, സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തു. അതേസമയം, ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുക, ബലമായി ഫോൺ പരിശോധിക്കുക, പലതവണ ശാരീരികമായി ആക്രമിക്കുക, സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷണത്തിലാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.
Fashion ⏭️


