NEWS

പ്രളയത്തിൽ ഒഴുകിയെത്തിയത് നൂറു കണക്കിനു പാമ്പുകൾ; പിടികൂടി ഭക്ഷണമാക്കാൻ മത്സരം, പലർക്കും കടിയേറ്റു


ബെയ്ജിങ് ∙ ദക്ഷിണ ചൈനയിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിനു വെല്ലുവിളിയായി മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ ഫാമിൽനിന്നു പുറത്തെത്തിയതായി റിപ്പോർട്ട്. വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയ പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുവാങ്‌സി മേഖലയിലെ ഒരു പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്നാണ് പാമ്പുകൾ പുറത്തെത്തിയതെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാംസത്തിനും മരുന്നിനും തോലിനുമായി വിഷപ്പാമ്പുകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ ധാരാളമുണ്ട്. പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പാമ്പുകടിയേറ്റ് പലരും ചികിൽസയിലാണ്. ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. 


Source link

Back to top button