NEWS
കേരള പൊലീസിന്റെ ‘കഴിവിനെ’ വെല്ലുവിളിച്ചു; ആത്മാഭിമാനം രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിനിരന്നത് സേനയൊന്നാകെ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സേനയുടെ ‘കഴിവിനെ’ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞപ്പോൾ ആത്മാഭിമാനം രക്ഷിക്കാനുള്ള തിരച്ചിൽ ദൗത്യത്തിൽ അണിനിരന്നത് കേരള പൊലീസ് സേനയൊന്നാകെ. പ്രത്യേക അന്വേഷണ സംഘമില്ലാതിരുന്ന ദൗത്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊലീസുകാർ കളത്തിലിറങ്ങി.സൈബർ, ഇന്റലിജൻസ് വിഭാഗങ്ങളിൽനിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ജില്ലാ അതിർത്തികൾ കടന്ന് മുന്നേറിയപ്പോൾ എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ച കൺട്രോൾ റൂം 38 ഉന്നത ഉദ്യോഗസ്ഥരുമായി ‘ഓപ്പറേഷൻ ആയങ്കി’ ദൗത്യം ഏകോപിപ്പിച്ചു. പൊലീസ് സേനയുടെ ടീം സ്പിരിറ്റും നീക്കങ്ങളിലെ ചടുലതയും പ്രകടമായ അന്വേഷണമെന്നാണ് ആയങ്കിക്കായുള്ള തിരച്ചിലിനെ ഉന്നത ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടാൻ പൊലീസ്
Fashion ⏭️


