NEWS

സവാള വില കുറയ്ക്കാൻ സർക്കാരിന്റെ ഇടപെടൽ; ഹോർട്ടികോർപ്പിലൂടെ 35 രൂപ നിരക്കിൽ വിൽപന


കൽപറ്റ ∙ സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കൃഷി വകുപ്പ് ജില്ലയിൽ കുറഞ്ഞ നിരക്കിൽ സവാള വിൽപന ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഹോർട്ടികോർപ് മൊബൈൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള വിൽക്കുന്നത്. കിലോഗ്രാമിന് 65.75 രൂപയോളം വില നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപിലൂടെ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടി സർക്കാർ സ്വീകരിച്ചത്.നാഷനൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്) സംഭരിച്ച രണ്ട് ടൺ സവാളയാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ വിതരണം ചെയ്യുന്നത്. നിലവിൽ രണ്ട് വാഹനങ്ങളിലായാണ് വിൽപന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാഹനങ്ങളെത്തും.


Fashion ⏭️

Back to top button