NEWS

ഈ തെറ്റിനു മാപ്പില്ല! തുരങ്കപ്പാതയ്ക്ക് അനുമതി കിട്ടാൻ കഴിഞ്ഞ സർക്കാർ ‌നൽകിയത് തെറ്റായ റിപ്പോർട്ട്


കൽപറ്റ ∙ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാതയ്ക്കു കേന്ദ്രാനുമതി നേടിയെടുക്കാൻ കഴിഞ്ഞ സർക്കാർ സമർപ്പിച്ചത് തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോർട്ട്. പദ്ധതി പ്രദേശം പരിസ്ഥിതി ദുർബല മേഖലയിൽ പെടുന്നില്ലെന്നും സംരക്ഷിത മേഖലയല്ലെന്നും പൊതുമരാമത്ത് വകുപ്പ് 2022 മേയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തു വനാവകാശ നിയമം ബാധകമല്ലെന്നും നഷ്ടപരിഹാര വനവൽക്കരണത്തിനു നൽകേണ്ട ഭൂമി പദ്ധതിപ്രദേശത്തില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, തുരങ്കപ്പാത കടന്നുപോകുന്നതിൽ വയനാട്ടിലെ വെള്ളരിമല വില്ലേജും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജും ഇഎസ്എയിൽ ഉൾപ്പെട്ടതാണ്.


Source link

Back to top button