AUTO
പ്ലസ്ടുകാരന്റെ കറക്കം അമ്മയ്ക്ക് വരുത്തിയത് 26,000 രൂപ പിഴ; കുട്ടികളുടെ ഡ്രൈവിങ്ങിന് പണി കിട്ടുക മാതാപിതാക്കൾക്ക്

കുട്ടികൾ വാഹനം ഓടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരാണു മിക്ക രക്ഷിതാക്കളും. എന്നാൽ, കുട്ടികളോടിച്ച വാഹനം ഇടിച്ചു മരണം സംഭവിച്ചാൽ വീട്ടുകാർക്കു കിടപ്പാടം വരെ നഷ്ടപ്പെടുത്തേണ്ടിവരാം. പാലക്കാട് നൂറണിയിൽ 2017 ൽ ഉണ്ടായ അപകടത്തിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ അസി.പ്രഫസറായിരുന്ന യുവ ഡോക്ടർ മരിച്ചു. മൂന്നു വർഷത്തിനുശേഷം വാഹനാപകട നഷ്ടപരിഹാര കോടതി (MACT) ഡോക്ടറുടെ ആശ്രിതർക്ക് ₨ 1.47 കോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരി മുതൽ അനുവദിച്ച 8 % പലിശയും കോടതിച്ചെലവും ഉൾപ്പെടെ മൊത്തം ₨ 1.90 കോടി നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി നൽകേണ്ടിവന്നു. ഈ തുക ഇൻഷുറൻസ് കമ്പനി കാർ ഉടമയിൽനിന്നാണ് ഈടാക്കിയത്. വണ്ടിയുമായി കറങ്ങാനിറങ്ങി ‘പിടിയിലായി’കുറച്ചു വർഷം മുൻപ് ആലുവയിൽ സഹോദരന്റെ ബൈക്കുമായി ചെത്തിനടന്ന പതിനേഴുകാരൻ നേരെ ചെന്നു ചാടിയത് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വലയിൽ. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ജ്യേഷ്ഠന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയതാണ് പയ്യൻ. പിന്നെ പണികിട്ടിയതു മുഴുവൻ ബൈക്ക് ഉടമയായ സഹോദരന്. ഉദ്യോഗസ്ഥർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് ജുവനൈൽ ബോർഡിനു കൈമാറി. അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സഹോദരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും വിധിച്ചു. വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു റദ്ദ് ചെയ്തു.നിയമവശംമോട്ടർ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ
Source link


