LIFESTYLE

മാസം 2 ലക്ഷം ശമ്പളമുണ്ട്, എന്നിട്ടും സ്വന്തമായി ചെറിയൊരു ഫ്ലാറ്റ് വാങ്ങാനായില്ല: ചർച്ചയായി യുവാവിന്റെ അനുഭവം


സ്വന്തമായി ഒരു വീട് ഏതൊരു സാധാരണക്കാരന്റെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ഇന്നത്തെ കാലത്ത്, കൈനിറയെ ശമ്പളം വാങ്ങുന്ന ഉയർന്ന പ്രഫഷനലുകൾക്ക് പോലും ഈ സ്വപ്നം കൈയെത്താ ദൂരത്താണ് എന്ന് വ്യക്തമാക്കുകയാണ് ഒരു യുവാവിന്റെ അനുഭവം. തനിക്കും പങ്കാളിക്കും കൂടി പ്രതിമാസം 2 ലക്ഷം രൂപയോളം വരുമാനമുണ്ടായിട്ടും ഡൽഹിയിൽ ഒരു 2BHK ഫ്ലാറ്റ് വാങ്ങാൻ സാധിക്കുന്നില്ല എന്ന യുവാവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്.‘ഞങ്ങൾക്ക് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ ശമ്പളമുണ്ട്. പാർക്കുകൾക്ക് സമീപമുള്ള, സുരക്ഷിതമായ പ്രദേശങ്ങളിലെ 2BHK ഫ്ലാറ്റുകൾ പരിശോധിച്ചപ്പോൾ അവയുടെ വില 2 മുതൽ 2.50 കോടി രൂപ വരെയാണ്. മാതാപിതാക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ സാമ്പത്തിക പിന്തുണയില്ലാത്ത ആളുകൾക്ക് ഇത് ചിന്തിക്കാൻ പോലും കഴിയില്ല. ഞങ്ങൾ ഇപ്പോൾ എന്ത് ചെയ്യണം?’, എന്നായിരുന്നു യുവാവ് റെഡ്ഡിറ്റിൽ കുറിച്ചത്.നല്ല ശമ്പളം മാത്രം പോരാ; പാരമ്പര്യ സ്വത്തുക്കൾ വേണംഇന്നത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വെറും ശമ്പളം കൊണ്ട് മാത്രം ഒരു വീട് സ്വന്തമാക്കുക എന്നത് അസാധ്യമായി മാറിയിരിക്കുന്നു എന്നാണ് പോസ്റ്റ് വ്യക്തമാക്കുന്നത്. മാതാപിതാക്കളുടെ സാമ്പത്തിക സഹായമോ അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളോ ഇല്ലെങ്കിൽ, മെട്രോ നഗരങ്ങളിൽ സ്വന്തമായി ഒരിടം കണ്ടെത്തുക എന്നത് ശമ്പളക്കാരായ യുവാക്കൾക്ക് വെല്ലുവിളിയാണ്. മികച്ച വരുമാനമുണ്ടായിട്ടും സാധാരണക്കാർക്ക് നേരിടേണ്ടി വരുന്ന ഈ സാമ്പത്തിക അസമത്വം സമൂഹമാധ്യമത്തിൽ ചർച്ചയായി.മെട്രോ നഗരങ്ങളിൽ വീടെന്ന സ്വപ്നം…പോസ്റ്റ് പുറത്തുവന്നതോടെ വലിയൊരു വിഭാഗം ഉപയോക്താക്കളും തങ്ങളുടെ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു. ശമ്പളത്തെ മാത്രം ആശ്രയിക്കുന്ന ആളുകൾക്ക് പോലുള്ള മെട്രോ നഗരങ്ങളിൽ വീട് വാങ്ങുന്നത് അസാധ്യമായി മാറിയെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു.


Source link

CINEMA

CINEMA

Back to top button