NEWS

സ്വർണവായ്പയുടെ 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, ഒന്നാം സ്ഥാനത്ത് കേരളമില്ല


സ്വർണവായ്പയിൽ വൻ മുന്നേറ്റവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ സ്വർണവായ്പയുടെ 80 ശതമാനവും എടുത്തിരിക്കുന്നത് കേരളം അടങ്ങുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 11.31 ലക്ഷം കോടി രൂപയുടെ സ്വർണവായ്പയാണ് വിതരണം ചെയ്തത്. ഇതിൽ 9 ലക്ഷം കോടി രൂപയും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 80 ശതമാനം.83,657 കോടി രൂപയുടെ വായ്പയുമായി കേരളം അഞ്ചാം സ്ഥാനത്താണ്. 4.11 ലക്ഷം കോടി രൂപയുടെ വായ്പ സ്വീകരിച്ച തമിഴ്നാടാണ് കൂട്ടത്തിൽ ഒന്നാമത്. 2.22 ലക്ഷം കോടി രൂപയുമായി ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 98,962 കോടി രൂപയുമായി കർണാടക, 92,394 കോടി രൂപയുമായി തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്നും കേന്ദ്രധനകാര്യ സഹമന്ത്രി  പങ്കജ് ചൗധരി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.


Fashion ⏭️

Back to top button