SPORTS

ശ്രീലങ്കയെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് വമ്പൻ വിജയം, മാനവ് സുതാറിന് 10 വിക്കറ്റ്, മലയാളി താരം ‘പ്ലേയർ ഓഫ് ദ് മാച്ച്’


ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം 165 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്ക 77.4 ഓവറിൽ 206 റൺസെടുത്തു പുറത്താകുകയായിരുന്നു. മധ്യനിരയിൽ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (151 പന്തിൽ 59), സോനാൽ ദിനുഷ (128 പന്തിൽ 84) എന്നിവരുടെ ചെറുത്തു നിൽപാണ് ചേസിങ്ങിൽ ശ്രീലങ്കയുടെ സ്കോർ 200 കടത്തിയത്. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ വീഴ്ത്തിയ 24 വയസ്സുകാരൻ സ്പിന്നർ മാനവ് സുതാറാണ് ലങ്കൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. ലഹിരു ഉദാര (16), പസിന്ദു സുരിയബന്ധാര (പൂജ്യം), സോനൽ ദിനുഷ (84), കേഷര നുവാന്ത (20), പ്രഭാത് ജയസൂര്യ (പൂജ്യം), ലഹിരു കുമാര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് സുതാർ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മുന്നോട്ടുവച്ച 372 റൺസ് ലക്ഷ്യം പിന്തുടർന്ന ലങ്ക, നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 4ന് 84 എന്ന നിലയിലായിരുന്നു. ശ്രീലങ്കൻ ബാറ്റിങ് നിര ഇന്ത്യയുടെ അച്ചടക്കമുള്ള ബോളിങ്ങിനു മുന്നിൽ പതറുന്നതാണ് രണ്ടാം ഇന്നിങ്സിലും കണ്ടത്.സ്കോർ 13ൽ എത്തിയപ്പോൾ ഓപ്പണർ നിഷാൻ മദുഷ്കയെ (6) വീഴ്ത്തി മുഹമ്മദ് സിറാജാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ എത്തിയ പസിന്ദു സൂര്യബന്ദാരയെ (0) മാനവ് സുതാർ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ കമിന്ദു മെൻഡിസിനെ( 2) പ്രസിദ്ധ് കൃഷ്ണ, കെ.എൽ.രാഹുലിന്റെ കൈകളിലെത്തിച്ചു. അൽപനേരം പിടിച്ചുനിന്ന ശേഷം ലഹിരു ഉദാരയെയും (16) മാനവ് സുതാർ പുറത്താക്കിയതോടെ ലങ്ക സമ്മർദത്തിലായി.ധ്രുവ് ജുറേലിനും (7) കാര്യമായി ഒന്നും ചെയ്യാനായില്ല. തുടർന്നാണ് ഋഷഭ് പന്തിന്റെ കടന്നാക്രമണത്തിന് ഗോൾ സാക്ഷിയായത്. 8 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി റെക്കോർഡിട്ട പന്ത്, ലഹിരു കുമാരയുടെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച് പുറത്താകുമ്പോൾ സ്കോർ 174ൽ എത്തിയിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2), മുഹമ്മദ് സിറാജ് (2*) എന്നിവർക്ക് രണ്ടക്കം കാണാൻ സാധിക്കാതെ വന്നതോടെ ഇന്ത്യൻ സ്കോർ 193ൽ ഒതുങ്ങി.


Auto ⏭️

Back to top button