CINEMA

വിസ്‌മയ മോഹൻലാലിന്റെ അരങ്ങേറ്റവുമായി തുടക്കം ശ്രദ്ധ നേടുന്നു, 7-ന് നാല് റിലീസുകൾ

ലോകേഷ് കനകരാജ് നായകനായി ഡിസി

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് ആഗസ്റ്റ് 7ന് ശ്രദ്ധാകേന്ദ്രം. ഒപ്പം മോഹൻലാൽ അതിഥിതാരമായും. ഓട്ടംതുള്ളൽ, കരിമ്പടം, അന്യഭാഷാചിത്രമായ ഡിസി എന്നിവയാണ് മറ്റു റിലീസുകൾ. വിസ്മയ മോഹൻലാൽ അഭിനയ തുടക്കം കുറിക്കുന്ന തുടക്കം മലയാള സിനിമാലോകം ഉറ്റു നോക്കുന്നു, കുടുംബ ചിത്രം എന്ന വിശേഷണം നേടുന്ന തുടക്കം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു.

2018 എന്ന ബ്ളോക് ബസ്റ്ററിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നു. സായ്കുമാർ, മനോജ് കെ. ജയൻ, കെ.ബി.ഗണേശ്കുമാർ, ബോബി കുര്യൻ,ചിപ്പി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ജോമോൻ ടി.ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

ജൂഡ് ആന്തണിയും ലിനീഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതം പകരുന്നു. നർമ്മ മൂഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഓട്ടംതുള്ളൽ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, വിജയരാഘവൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൻതാര നിര അണിനിരക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട് നിർമ്മിക്കുന്നു.

രചന ബിനു ശശിറാം. അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കരിമ്പടം അംലാദ് ജലീൽ സംവിധാനം ചെയ്യുന്നു.

തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് നായകനാവുന്ന ആദ്യചിത്രം എന്ന നിലയിൽ ഡിസി വൻ പ്രതീക്ഷ നൽകുന്നു. വയലസ് നിറഞ്ഞ ഡിസിയിൽ വാമിഖഗബ്ബി ആണ് നായിക.ധനുഷ് നായകനായ ക്യാപ്ടർ മില്ലർ ഒരുക്കി ദേശീയ അംഗീകാരം നേടിയ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി നിർമ്മിക്കുന്നത് സൺപിക്ചേഴ്സാണ് .

English Summary

August 7th features the release of “Thudakkam,” marking the acting debut of Mohanlal’s daughter Vismaya Mohanlal and a guest appearance by Mohanlal himself. Directed by Jude Anthany Joseph, the film also stars Ashish Jo Antony. Other releases include “Ottamthullal,” “Karimpadam,” and “DC,” where director Lokesh Kanagaraj makes his acting debut.


Business ⏭️

Back to top button