NEWS
ബർലിൻ സിറ്റി ഹാളുകളിലെ പതാകകൾ പകുതി താഴ്ത്തിക്കെട്ടും; കനത്ത സുരക്ഷയിൽ രാജ്യം: ബലൂട്ട് മുൻപും സംശയ നിഴലിൽ

ബർലിൻ∙ ബർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണമാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.പ്രതി അബ്ദുൽ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ ശേഷം കൊടുവാൾ ഉപയോഗിച്ച് വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. 2005ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് മുമ്പ് ഒരു വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ശിക്ഷ സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിട്ടിരുന്നു. ഇതിനെതിരെ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് അപ്പീൽ നൽകിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Fashion ⏭️


