NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരട്ടക്കൊലപാതകം; പെൺമക്കളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യശ്രമം

ബെംഗളൂരു∙ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ രണ്ട് പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. എസ്.ജി. ഇമ്രാൻ എന്നയാളാണ് പത്തും അഞ്ചു വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയത്. ഇമ്രാനും ഭാര്യ സനയും പിരിഞ്ഞാണ് താമസിക്കുന്നത്. കുട്ടികളുടെ കസ്റ്റഡി ലഭിക്കാത്തതിലുള്ള അമർഷവും കുടുംബവഴക്കുമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇമ്രാനും മക്കളും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും സമയം കഴിഞ്ഞും ഇവരെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. അപ്പോഴാണ് കിടക്കയിൽ കുട്ടികളുടെ മൃതദേഹങ്ങളും ശുചിമുറിയിൽ രക്തത്തില്‍ കുളിച്ച നിലയിൽ ഇമ്രാനെയും കണ്ടെത്തിയത്. ഇമ്രാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. സന മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് ഇമ്രാൻ സംശയിച്ചിരുന്നു. സനയ്ക്കൊപ്പം കുട്ടികൾ വളരുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അവരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ഇമ്രാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇമ്രാൻ എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.
Fashion ⏭️


