NEWS
മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബായിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

ദുബായ് ∙ ദുബായിലെ മലയാളി ലഹരിമരുന്ന് സംഘത്തിൽപ്പെട്ട് ജീവിതം ദുരിതത്തിലായ മലയാളി യുവതികളുടെ കൂട്ടത്തിൽ നടുക്കമുണ്ടാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമായി ഒരാൾക്കൂടി. കേരളത്തിന്റെ തെക്കേ അറ്റത്തെ ജില്ലകളിലൊന്നിൽ നിന്നുവന്ന്, ഗർഭിണിയായ യുവതി ജയിൽ ശിക്ഷയ്ക്കിടെ പിറന്ന ഒരു വയസ്സുപോലും തികയാത്ത കൈക്കുഞ്ഞുമായാണ് ദുബായിലെ ഒരു കുടുസ്സുമുറിയിൽ കണ്ണീരോടെ കഴിയുന്നത്. ലഹരിമരുന്ന് കേസിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ പുറത്തിറങ്ങിയ യുവതിയുടെ ആൺസുഹൃത്ത് ഇപ്പോഴും ജയിലിൽ തന്നെയാണ്. അതേസമയം ഇവരെ ചതിയിലൂടെ പ്രതികാരം ചെയ്ത് ദുരിതക്കയത്തിൽ വീഴ്ത്തിയ രണ്ട് മലയാളി യുവാക്കൾ ഇപ്പോഴും വെളിയിൽ വേട്ട തുടർന്നുകൊണ്ടിരിക്കുന്നു. കേസ് തീർപ്പായാലുടൻ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യുവതി തന്റെ കദനകഥ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.∙ പാസ്‌പോർട്ട് കൈക്കലാക്കി; നരകയാതനയുടെ നാളുകൾ തുടർന്ന് നാട്ടിലേയ്ക്ക് പോയ യുവതിക്ക് വൈകാതെ എംപ്ലോയ്മെന്റ് വീസ അയച്ചുകൊടുത്തു. 2024 ജനുവരിയിൽ വീണ്ടും ദുബായിലെത്തി ജോലിയിൽ പ്രവേശിച്ചു. മൻഖൂലിലെ ചെറുകിട ഹോട്ടലിലും ദെയ്റയിലുമായി രണ്ട് മസാജ് സെന്ററുകളായിരുന്നു മിഥുനും ആനന്ദിനും ഉണ്ടായിരുന്നത്. എത്തിയ ഉടൻ യുവതിയുട പാസ്പോർട്ട് ഇരുവരും വാങ്ങിവച്ചു. പിന്നീട് എമിറേറ്റ്സ് െഎഡിയും കൈക്കലാക്കി. ജോലിയിൽ പ്രവേശിച്ച് ആദ്യ രണ്ടുമൂന്ന് ദിവസം മൻഖൂലിലെ മസാജ് സെന്ററിലെ റിസപ്ഷനിൽ ജോലി ചെയ്തെങ്കിലും മസാജ് ചെയ്യാൻ മിഥുനും ആനന്ദും യുവതിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
Fashion ⏭️


