CINEMA

ബാലകൃഷ്ണയുടെ വില്ലത്തിയാവാൻ ഐശ്വര്യ രാജേഷ്

തെലുങ്ക് സൂപ്പർ താരംനന്ദമുരി ബാലകൃഷ്ണ നായകനായി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലത്തിയായി എെശ്വര്യ രാജേഷ്. ഒാ സുകുമാരിക്കു ശേഷം എെശ്വര്യ രാജേഷ് അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. എസ്എൽവി സിനിമാസിന്റെയും യുവസുധ ആർട്‌സിന്റെയും ബാനറിൽ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ജനത ഗ്യാരേജ് , ദേവര തുടങ്ങി നിരവധി സൂപ്പൂർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കൊരട്ടാല ശിവയും നന്ദമുരി ബാലകൃഷ്ണയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. എൻബികെ 112 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്.

അതേസമയം, നന്ദമുരി ബാലകൃഷ്ണ നായകനായി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്. നായികയായി നയൻതാര എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് മറ്റൊരു താരം. എൻ.ബി.കെ 111 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ തമന്ന ഭാട്ടിയയുടെ ഐറ്റം ഡാൻസുമുണ്ട്. ചരിത്ര ഇതിഹാസമായി ഒരുങ്ങുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. വീരസിംഹ റെഡ്ഡി എന്ന ബ്ളോക് ബസ്റ്ററിനുശേഷം നന്ദമുരി ബാലകൃഷ്ണ – ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുകയാണ് . സിംഹ, ജയ് സിംഹ, ശ്രീരാമരാജ്യം എന്നീ ചിത്രങ്ങളിൽ ബാലകൃഷ്ണയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്.


Business ⏭️

Back to top button