NEWS

ക്ലാർക്ക് തസ്തികയിലുള്ള ആളെ ലോ ഓഫിസറാക്കി സപ്ലൈകോ; യൂണിയൻ നേതാവിനു വേണ്ടി ചട്ടവിരുദ്ധ നിയമനം


കൊച്ചി ∙ ക്ലാർക്കായി ജോലി ചെയ്യുന്നയാൾക്കു ലോ ഓഫിസറുടെ ചുമതല നൽകിയ സപ്ലൈകോ എംഡിയുടെ തീരുമാനം വിവാദത്തിൽ. സപ്ലൈകോയിൽ ലോ വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ആർ. വിജയകുമാറിനാണു ഗസറ്റഡ് തസ്തികയിലേക്കു നിയമനം നൽകിയിട്ടുള്ളത്. സപ്ലൈകോ നാഷനൽ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.സാധാരണയായി സെക്രട്ടേറിയറ്റിലെ ലോ വിഭാഗത്തിൽ ഓഫിസർ തസ്തികയിൽ ഉള്ളവരെ ഡപ്യൂട്ടേഷനിൽ നിയമിക്കുന്ന തസ്തികയാണ് ഇത്. ഡിവിഷൻ മേധാവികളുടെ ചുമതലകളിൽ പുനഃക്രമീകരണം നടത്തി സപ്ലൈകോ എംഡി വി.എം.ജയകൃഷ്ണൻ വ്യാഴാഴ്ച ഇറക്കിയ ഉത്തരവിലാണ് ഇതുവരെ ഇല്ലാത്ത രീതിയിൽ ക്ലാർക്ക് തസ്തികയിലുള്ളയാൾ‍ക്ക് ലോ ഓഫിസറുടെ ചുമതല നൽകിയിട്ടുള്ളത്. കൂടാതെ ട്രെയ്നിങ് കോ ഓർഡിനേറ്ററുടെ അധിക ചുമതലയും വിജയകുമാറിനു നൽകിയിട്ടുണ്ട്.


Fashion ⏭️

Back to top button