NEWS

24,000 പേർ ഉണ്ടായിരുന്ന നഗരത്തിൽ ഇനി 2000 പേർ; പുറത്തിറങ്ങിയാൽ വേട്ടയാടാൻ റഷ്യൻ ഡ്രോണുകൾ


കീവ്∙ റഷ്യയുടെ ആക്രമണം തുടരുമ്പോൾ തെക്കൻ യുക്രെയ്നിലെ ഖേഴ്സൻ മേഖലയിൽ ഡിനിപ്രോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒലെഷ്‌കി നഗരത്തിൽ ആളുകൾ കഴിയുന്നത് പുറത്തിറങ്ങാനാവാതെ. 24,000 ത്തോളം ആളുകൾ ജീവിച്ചിരുന്ന ഈ നഗരത്തിൽ ഇനി ശേഷിക്കുന്നത് കേവലം 2000 പേർ മാത്രമാണ്. ആയിരക്കണക്കിനു പേർ ഇവിടെനിന്നു പലായനം ചെയ്തു. നൂറുകണക്കിന് ആളുകൾ റഷ്യയുടെ ഡ്രോൺ ആക്രമണങ്ങൾക്കിരയായി മരിച്ചു.ഒലെഷ്‌കിയിൽനിന്നു പുറത്തേക്കുള്ള വഴികളിലെല്ലാം റഷ്യ മൈനുകൾ നിറച്ചിരിക്കുകയാണ്. ഇതിനു പുറമേ ചലിക്കുന്ന വസ്തുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ഡ്രോണുകളും ഷെല്ലാക്രമണങ്ങളും ആളുകളെ പുറത്തിറങ്ങാൻ ഭയപ്പെടുത്തുന്നു. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു പോലും ആളുകൾക്കു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അപകടകരമായ സാഹചര്യത്തിൽ നഗരത്തിൽ ശേഷിക്കുന്നവരെ ഒഴിപ്പിക്കാനും അധികൃതർക്കു സാധിക്കുന്നില്ല.


Fashion ⏭️

Back to top button