NEWS

ഫ്രാൻസ് ‘കത്തുന്നു’; അമ്പുകളെല്ലാം മക്രോയ്ക്കുനേരെ


യൂറോപ്പിലെ തെരുവുകളിൽ വീണ്ടും പ്രതിഷേധത്തിന്റെ തീ ആളിപ്പടരുകയാണ്. ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഇറ്റലി, സ്പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളായി പടരുന്നു. ലോകത്തിലെ സമ്പന്നമായ ജനാധിപത്യ സമൂഹങ്ങളിൽ ഇത്രയധികം അസംതൃപ്തി പടരുന്നത് എന്തുകൊണ്ട്? യൂറോപ്പിലെ ജനകീയ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണു ഫ്രാൻസ്. പക്ഷേ, കഴിഞ്ഞ വാരാന്ത്യത്തിൽ പാരിസ് ഉൾപ്പെടെ വിവിധ ഫ്രഞ്ച് നഗരങ്ങളിൽ നടന്ന കലാപവും കൊള്ളയും സമീപകാല ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്.ഭരണകൂട പരാജയത്തിനെതിരെയുള്ള പൊതുവികാരം ശമിപ്പിക്കാനോ പ്രസക്തമായ പരിഹാരങ്ങൾ നിർദേശിക്കാനോ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് കഴിഞ്ഞില്ലെന്നാണു പൊതുവേ ഫ്രഞ്ച് മാധ്യമങ്ങളുടെയും സ്വന്തം പാർട്ടിയിലുള്ളവരുടെയും വിമർശനം. അടുത്ത ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പുവരെ കാക്കാതെ മക്രോ ഇപ്പോൾ തന്നെ രാജിവയ്ക്കണമന്ന മുറവിളി ഉയരുന്നുണ്ട്.കുവൈത്ത്, യുഎഇ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശിച്ച മക്രോ അധിക ഇന്ധനവിതരണത്തിനായുള്ള ഉറപ്പുകൾ നേടിയിട്ടുണ്ട്. ഇന്ധനം യൂറോപ്പിൽ എങ്ങനെ എത്തിക്കും എന്നുള്ളത് ചോദ്യചിഹ്നമായി തുടരുകയാണ്. ഇറ്റലിയിലെ മിലാൻ, ടൂറിൻ, ബൊലോണ്യ തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധാഗ്നി പടർന്നിട്ടുണ്ട്. മിലാനിൽ കടകൾ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങളുമുണ്ടായി.


Fashion ⏭️

Back to top button