NEWS

യുഎഇയുമായി കൈകോർത്തു: വിരേന്ദർ സിങ്ങിനെ ഇന്ത്യയിലെത്തിച്ച് ‘മാസ് നീക്കം’, ഒളിത്താവളങ്ങൾ തകർക്കുന്ന രാജ്യാന്തര സൗഹൃദത്തിന് കയ്യടി


അബുദാബി /ന്യൂഡൽഹി∙ യുഎഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിമരുന്ന് ഇടപാടുകാരനായ വിരേന്ദർ സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിലാണ് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയത്. ലഹരിമരുന്ന് വ്യാപാരത്തിനെതിരെ രാജ്യത്ത് സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായി ഇതിനെ കാണാമെന്ന് അമിത് ഷാ പറഞ്ഞു. ലഹരിമരുന്നിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നയത്തിലെ പുതിയ നാഴികക്കല്ലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയും ഇന്ത്യയും തമ്മിലുള്ള അന്വേഷണ, നിയമനടപടി സഹകരണം ശക്തമാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നടപടി. നേരത്തെയും ഇന്ത്യൻ നിയമസംവിധാനത്തിന് ആവശ്യമായിരുന്ന ഒട്ടേറെ പേരെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു.


Fashion ⏭️

Back to top button